ആത്മാഭിമാന സദസ് സംഘടിപ്പിച്ചു

കെഎസ്‌കെടിയു മുഹമ്മയിൽ സംഘടിപ്പിച്ച "ആത്മാഭിമാന സദസ്’സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി പി ദിലീപ് ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
ക്ഷേമ പെൻഷൻ കൈക്കൂലിയല്ല, അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല, യാഥാർഥ്യമാണ് എന്ന മുദ്രാവാക്യവുമായി കെഎസ്‌കെടിയു മുഹമ്മ മേഖലാ കമ്മിറ്റി "ആത്മാഭിമാനസദസ് "സംഘടിപ്പിച്ചു. സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി പി ദിലീപ് ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ കെ സലിമോൻ അധ്യക്ഷനായി. യൂണിയൻ ഏരിയ പ്രസിഡന്റ് ബി ജിജിമോൻ, സെക്രട്ടറി ജി രാജീവ്, എൻ ടി റെജി എന്നിവർ സംസാരിച്ചു.









0 comments