ആത്മാഭിമാന സംഗമം

കെഎസ്‍കെടിയു കുമാരപുരം വടക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
കെഎസ്‌കെടിയു കുമാരപുരം വടക്ക് മേഖല കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്തു. ആർ രതീഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, യു പ്രദീപ്, സിന്ധു മോഹനൻ, പി സോണി, വി ഉദയൻ, യമുന, ശോഭ, ഡി രാജൻ എന്നിവർ സംസാരിച്ചു. ഹരിപ്പാട് മേഖല കമ്മിറ്റി മണ്ണാറശാലയിൽ സംഘടിപ്പിച്ച സംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി ഹരിശങ്കർ ഉദ്ഘാടനംചെയ്തു. പി ചന്ദ്രൻ അധ്യക്ഷനായി. കെഎസ്‌കെടിയു ഏരിയ സെക്രട്ടറി പി എം ചന്ദ്രൻ, കെ മോഹനൻ, എസ് കൃഷ്ണകുമാർ, എം എസ് വി അംബിക, കെ ഹരികുമാർ എന്നിവർ സംസാരിച്ചു.









0 comments