ആത്മാഭിമാന സംഗമം

കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ വള്ളികുന്നം പടിഞ്ഞാറ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട്
കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ വള്ളികുന്നം പടിഞ്ഞാറ് മേഖലാ കമ്മിറ്റി ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ കെ വി അഭിലാഷ് അധ്യക്ഷനായി. സംഘാടകസമിതി കൺവീനർ പി ഭാസുരൻ ലക്ഷംവീട് സ്വാഗതം പറഞ്ഞു. കെഎസ്‌കെടിയു ചാരുംമൂട് ഏരിയ സെക്രട്ടറി ആർ ബിനു, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എൻ മോഹൻകുമാർ, യൂണിയൻ മേഖലാ പ്രസിഡന്റ് ജെയിംസ് ശമുവേൽ, മേഖലാ ട്രഷറർ എ പ്രഭാകരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ഉഷ ചന്ദ്രൻ, സുനിത സുരേഷ്, പുരോമനകലാ സാഹിത്യസംഘം മേഖലാ സെക്രട്ടറി കെ മൻസൂർ, താഹിർ, ശ്രീലത, ഷാജഹാൻ, പി ഗീത , മുജീബ് എന്നിവർ സംസാരിച്ചു.









0 comments