പുസ്തകത്തണൽ പദ്ധതി തുടങ്ങി

ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം നേതൃത്വത്തിൽ നടപ്പിലാക്കുന്ന "പുസ്തകത്തണൽ' പദ്ധതിയുടെ കായംകുളം ക്ലസ്റ്റർ തല പുസ്തക കൈമാറ്റച്ചടങ്ങ് എഴുത്തുകാരി യമുനാ ഹരീഷ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘പുസ്തകത്തണൽ' പദ്ധതിയുടെ കായംകുളം ക്ലസ്റ്റർ തല പുസ്തക കൈമാറ്റച്ചടങ്ങ് എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന ഓപ്പൺ ലൈബ്രറിയിലേക്കും, ജില്ലാ മാനസഗ്രാമമായി തെരഞ്ഞെടുത്ത പെരുമ്പളം ദ്വീപിൽ സ്ഥാപിക്കുന്ന ‘ഗാന്ധി ലൈബ്രറി'യിലേക്കുമായാണ് പുസ്തകങ്ങൾ ശേഖരിക്കുന്നത്. ‘ഒരു വളന്റിയർ ഒരു ബുക്ക്' ക്യാമ്പയിനിലൂടെ കായംകുളം ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിലെ എൻഎസ്എസ് യൂണിറ്റുകൾ സമാഹരിച്ച പുസ്തകങ്ങളാണ് ചടങ്ങിൽ കൈമാറിയത്. കവയിത്രി യമുനാ ഹരീഷ് ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം കായംകുളം ക്ലസ്റ്റർ കൺവീനർ വി എസ് രമ്യ അധ്യക്ഷയായി. ടി സിദ്ദീഖ്'ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളം' എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ എസ് എം സാദിഖ് മുഖ്യാതിഥിയായി. കായംകുളം ക്ലസ്റ്റർ കൺവീനർ രമ്യ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എ ഫാത്തിമ എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ ടി സിദ്ദീഖ് സ്വാഗതം പറഞ്ഞു.









0 comments