ചാരുംമൂട്ടിൽ പരുമല മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി

ചാരുംമൂട് പരുമല മെഡിക്കൽ സെന്റർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്യുന്നു. എം എസ് അരുൺകുമാർ എംഎൽഎ സമീപം
ചാരുംമൂട്
ചാരുമൂട്ടിൽ പരുമല മെഡിക്കൽ സെന്റർ പ്രവർത്തനം തുടങ്ങി. മലങ്കര ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്‌തു. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രാപോലീത്ത അധ്യക്ഷനായി. 24 മണിക്കൂർ ലബോറട്ടറി എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. 24 മണിക്കൂർ അത്യാഹിത വിഭാഗം, ഫാർമസി, റേഡിയോളജി വിഭാഗങ്ങളുടെ ഉദ്ഘാടനവും നടന്നു. മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത, മാത്യൂസ് മാർ തേവോഡോഷ്യസ് മെത്രാപോലീത്ത, മാവേലിക്കര ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപോലീത്ത, കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോഡോറോസ്, നിലയ്‌ക്കൽ ഭദ്രാസനാധിപൻ അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപോലീത്ത, സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരുമല ആശുപത്രിയുടെ സെക്രട്ടറിയും പ്രോജക്‌ട് ഡയറക്‌ടറുമായ വർക്കി ജോൺ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫാ. എം സി പൗലോസ്, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ്, മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, പഞ്ചായത്ത് പ്രസിഡന്റുമാരായജി വേണു, അഡ്വ. കെ ആർ അനിൽകുമാർ, സ്വപ്‌ന സുരേഷ്, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ചുനക്കര സൗത്ത് ജുമാ-മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് നസിം മൗലവി, പഞ്ചായത്തംഗം അനില തോമസ് തുടങ്ങിയവർ സംസാരിച്ചു.









0 comments