Deshabhimani

പാലിയേറ്റീവ് രോഗീബന്ധു സംഗമം

paliative

മാന്നാർ പഞ്ചായത്ത് രോഗീബന്ധു സംഗമം മെഡിക്കൽ ഓഫീസർ ഡോ. ചിത്ര സാബു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 17, 2026, 12:26 AM | 1 min read

മാന്നാർ

മാന്നാർ പഞ്ചായത്തും മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രവും ചേർന്ന് വ്യാപാരഭവനിൽ സംഘടിപ്പിച്ച പാലിയേറ്റീവ് രോഗീബന്ധു സം‌ഗമം മെഡിക്കൽ ഓഫീസർ ഡോ. ചിത്ര സാബു ഉദ്ഘാടനംചെയ്‌തു. ഹെൽത്ത് ഇൻസ്‌പെക്‌ടർ റെജി ഡെയിസ് അധ്യക്ഷയായി. മുതിർന്ന പാലിയേറ്റീവ് അംഗം കളരിയിൽ കുഞ്ഞമ്മയെ പൊന്നാടയിട്ട് ആദരിച്ചു. 100 പാലിയേറ്റീവ് രോഗികൾക്ക്‌ പോഷകാഹാര ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കി നൽകി. ചെന്നിത്തല – തൃപ്പെരുന്തുറ പഞ്ചായത്തിലെ രോഗീബന്ധു സംഗമം പഞ്ചായത്ത് പ്രസിഡന്റ് വി ബിനുരാജ് ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷ ദീപ രാജൻ അധ്യക്ഷയായി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അജിത ദേവരാജൻ മുഖ്യപ്രഭാഷണം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home