കെഎസ്‌കെടിയു ആത്മാഭിമാന സംഗമം

കുമാരപുരം തെക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം യു പ്രതിഭ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
ഹരിപ്പാട് ‘
ക്ഷേമ പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർഥ്യമാണ്’ എന്ന മുദ്രാവാക്യമുയർത്തി കെഎസ്‌കെടിയു കുമാരപുരം തെക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം യു പ്രതിഭ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ടി എം ഗോപിനാഥൻ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ മുഖ്യപ്രഭാഷണം നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, സി എസ് രഞ്ജിത്ത്, ഗിരീഷ് ശ്രീലകം, യു ബിജു എന്നിവർ സംസാരിച്ചു. കരുവാറ്റ തെക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. എസ് സുരേഷ് അധ്യക്ഷനായി. ജില്ലാ ട്രഷറർ എൻ സോമൻ, രുഗ്മിണി രാജു, വി രാജു, എം ആർ രാജി, ടി പൊന്നമ്മ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി ‘ക്ഷേമപെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാര്‍ഥ്യമാണ്' മുദ്രാവാക്യമുയർത്തി കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ മുതുകുളം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാനസംഗമം സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ കെ വാമദേവൻ അധ്യക്ഷനായി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി, യൂണിയൻ ഏരിയ സെക്രട്ടറി ആർ ഗോപി, ഏരിയ കമ്മിറ്റിയംഗങ്ങളായ ബി അനിൽകുമാർ, പി സുഭാഷ്‌കുമാർ, മുതുകുളം മേഖലാ സെക്രട്ടറി എസ് സന്തോഷ്, മേഖലാ പ്രസിഡന്റ് എച്ച് നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.









0 comments