കെഎസ്‌കെടിയു അത്മാഭിമാന സംഗമം

കെഎസ‍്കെടിയു ചെങ്ങന്നൂർ ടൗൺ വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആത്മാഭിമാന സംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
തകഴി
കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ കൈനകരി നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ സദാശിവൻ ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാർ പി രതീശൻ അധ്യക്ഷനായി. കൺവീനർ എ ആർ മണിക്കുട്ടൻ സ്വാഗതം പറഞ്ഞു. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സുധിമോൻ, കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ് കെ ശ്രീകുമാർ, കർഷകസംഘം മേഖലാ സെക്രട്ടി കെ എ പ്രമോദ്, മഹിള അസോസിയേഷൻ മേഖലാ സെക്രട്ടി ആശ ജയകുമാർ, പഞ്ചായത്ത് അംഗം എ ഡി ആന്റണി, ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി അംഗം ഗുരുപ്രസാദ്, യൂണിയൻ മേഖലാ പ്രസിഡന്റ് ജി ഹരിദാസ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ കെഎസ്‌കെടിയു ചെങ്ങന്നൂർ ടൗൺ വെസ്‌റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ വി ജി അജീഷ് അധ്യക്ഷനായി. യൂണിയൻ ഏരിയ പ്രസിഡന്റ് ടി കെ സുരേഷ്, സെക്രട്ടറി കെ എസ് ഷിജു, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ എം കെ മനോജ്, വി വി അജയൻ, ജെ അജയൻ, സി വി ഷാജി, സംഘാടകസമിതി കൺവീനർ സനീഷ്‌കുമാർ, കെ കെ രത്നാകരൻ, വി എസ് സവിത, വിനോദ്കുമാർ, പി ബി അനീഷ്, ടി ആർ രഞ്‌ജു എന്നിവർ സംസാരിച്ചു.









0 comments