കെഎസ-്‌കെടിയു ആത്മാഭിമാനസംഗമം

KSKTU

കുമാരപുരം വടക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 06, 2025, 12:08 AM | 1 min read

കാർത്തികപ്പള്ളി "

ക്ഷേമപെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാര്‍ഥ്യമാണ്' എന്ന മുദ്രാവാക്യമുയർത്തി കേരളാ സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ചേപ്പാട് പടിഞ്ഞാറ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം സംസ്ഥാന വൈസ-്‌പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനംചെയ്‌തു. സിപിഐ എം ചേപ്പാട് പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി സെക്രട്ടറി കെ രഘു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ ഗോപി, സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി കെ സഹദേവൻ, ചേപ്പാട് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, വി സഹദേവൻ, ഡി കൃഷ്‌ണകുമാർ, കെ വിശ്വപ്രസാദ്, എൻ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഹരിപ്പാട് ടൗൺ സൗത്ത് മേഖലാ കമ്മിറ്റിയുടെ ആത്മാഭിമാന സംഗമം സംസ്ഥാന കമ്മിറ്റി അംഗം സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ഏരിയ സെക്രട്ടറി ആർ ഗോപി, സിപിഐ എം ഹരിപ്പാട് ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി ജെ രഘു, സി യശോധരൻ, ഈപ്പൻ ജോൺ എന്നിവർ സംസാരിച്ചു. ​ഹരിപ്പാട് കെഎസ്‌കെടിയു കുമാരപുരം വടക്ക് മേഖലാ കമ്മിറ്റി ആത്മാഭിമാനസദസ്‌ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ആർ രതീഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എൽ യമുന, സിന്ധു മോഹനൻ, പി സോണി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ യു പ്രദീപ് സ്വാഗതവും യൂണിയൻ മേഖലാ സെക്രട്ടറി വി ഉദയൻ നന്ദിയും പറഞ്ഞു. കെഎസ്‌കെടിയു ഹരിപ്പാട് ടൗൺ ഈസ്‌റ്റ്‌ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു ഉദ്ഘാടനംചെയ്‌തു. സിപിഐ എം ലോക്കൽ സെക്രട്ടറി എം തങ്കച്ചൻ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം എസ് കൃഷ്‌ണൻകുട്ടി, എസ് എസ് സുജ, മേഖലാ സെക്രട്ടറി ആർ അനിൽകുമാർ, എസ് വിശ്വകുമാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home