ചക്കുളത്തുകാവിൽ കാർത്തികസ്‌തംഭം ഉയർന്നു

മങ്കൊമ്പ്
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തികസ്‌തംഭം ഉയർന്നു. നെടുമ്പ്രം തച്ചാറയിൽ ആശാലതയാണ് സ്‌തംഭത്തിനുള്ള കമുക് സമർപ്പിച്ചത്. കമുകിൽ വാഴക്കച്ചി, തെങ്ങോല, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് സ്‌തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധനയോടനുബന്ധിച്ച് കാർത്തികസ്‌തംഭം അഗ്നിക്ക് ഇരയാക്കും. സ്‌തംഭം ഉയർത്തലിന് മുഖ്യകാര്യദർശി രാധാകൃഷ്‌ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻനമ്പൂതിരി, മേൽശാന്തിമാരായ അശോകൻനമ്പൂതിരി, രഞ്‌ജിത്ത് ബി നമ്പൂതിരി എന്നിവർ മുഖ്യകാർമികരായി. തുടർന്ന് ഭക്തസംഗമം ജില്ലാ പഞ്ചായത്ത് സ്ഥിരംസമതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനംചെയ്‌തു. മണിക്കുട്ടൻനമ്പൂതിരി അധ്യക്ഷനായി. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ദീപം പ്രകാശിപ്പിച്ചു.പൊങ്കാലയുടെ വരവറിയിച്ച് നിലവറ ദീപം തെളിക്കൽ, വിളംബരഘോഷയാത്ര എന്നിവ 30ന് നടക്കുമെന്ന് ക്ഷേത്ര കാര്യദർശി അറിയിച്ചു.









0 comments