ലഹരിക്കെതിരെ ഫ്ലാഷ്​ മോബ്

drugs

ലഹരിക്കെതിരെ കൈനകരിയിൽ ഫ്ലാഷ്​ മോബ് നടത്തിയ കുട്ടമംഗലം എസ്​എൻഡിപി സ്​കൂൾ വിദ്യാർഥികൾ 
പഞ്ചായത്ത്​ പ്രസിഡന്റ്​ എം സി പ്രസാദിനൊപ്പം

വെബ് ഡെസ്ക്

Published on Aug 02, 2025, 12:16 AM | 1 min read

തകഴി

കൈനകരി പഞ്ചായത്ത് കുടുംബശ്രീയും ജിആർസി വിമുക്തിയും ചേർന്ന്​ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കൈനകരി ബസ് സ്റ്റാൻഡിന്​ സമീപം പഞ്ചായത്ത് പ്രസിഡന്റ്​ എം സി പ്രസാദ്​ ഉദ്ഘാടനംചെയ്​തു. കുട്ടമംഗലം എസ്എൻഡിപി സ്​കൂൾ വിദ്യാർഥിനികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. അധ്യാപകരായ കെ ബി ബീനമോൾ, ആർ മിനിമോൾ എന്നിവർ നേതൃത്വം നൽകി. കുട്ടനാട് എക്​സൈസ് ഡിവിഷൻ ഇൻസ്​പെക്​ടർ അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ നോബിൻ പി ജോൺ, പഞ്ചായത്തംഗങ്ങളായ എ ഡി ആന്റണി, ആശ ജെയിംസ്, സിഡിഎസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദാക്ഷൻ, സ്​നേഹിത പ്രൊവൈഡർ വിനീത, കമ്യൂണിറ്റി കൗൺസിലർ കസ്​തൂരി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home