ad
Deshabhimani

ബാലസഭ -ഫെസ്‌റ്റിവ കാമ്പയിൻ

campaign

ചേർത്തല നഗരസഭ കുടുംബശ്രീ സിഡിഎസ്‌ ബാലസഭ - ഫെസ്‌റ്റിവ കാമ്പെയിൻ നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 30, 2026, 12:06 AM | 1 min read

ചേർത്തല

നഗരസഭ കുടുംബശ്രീ സിഡിഎസ്‌ ബാലസഭ ഫെസ്‌റ്റിവ കാമ്പയിൻ സംഘടിപ്പിച്ചു. ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നഗരസഭാധ്യക്ഷൻ എസ്‌ സോബിൻ ഉദ്‌ഘാടനംചെയ്‌തു. സിഡിഎസ്‌ ചെയർപേഴ്സൺ അഡ്വ. പി ജ്യോതിമോൾ അധ്യക്ഷയായി. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, സ്ഥിരംസമിതി അധ്യക്ഷ ബീന അജി, ഉപസമിതി കൺവീനർമാരായ വിജിമോൾ, വിജി ബിനു, അക്കൗണ്ടന്റ് രതിമോൾ, കമ്യൂണിറ്റി ഓർഗനൈസർ ശാരിമോൾ, ബ്ലോക്ക് കോ–ഓർഡിനേറ്റർ സോണി, ആതിര, സിഡിഎസ്‌ ഉപാധ്യക്ഷ കനകമ്മ മധു, സാമൂഹ്യവികസന ഉപസമിതി കൺവീനർ മോളമ്മ എന്നിവർ സംസാരിച്ചു. റിസോഴ്സ് പേഴ്സൺമാരായ ഗിരിജ സതീഷ്, ലെനി സുഭാഷ് എന്നിവർ ക്ലാസ്‌ നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home