ആയില്യം ഉത്സവം തുടങ്ങി

ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രത്തിലെ അഷ്‌ടനാഗത്തറ
ചാരുംമൂട്
ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ ക്ഷേത്രത്തിൽ ആയില്യ മഹോത്സവത്തിന് തുടക്കമായി. 16ന് പകൽ മൂന്നിന് ആയില്യം എഴുന്നള്ളത്തും രാത്രിയിൽ സർപ്പബലിയും നടക്കും. ചൊവ്വാഴ്‌ച പുണർതം ഉത്സവവും ബുധനാഴ്‌ച പൂയം ഉത്സവവും നടക്കും. രാത്രി ഒമ്പതിന് മേജർ സെറ്റ് കഥകളിയും നടക്കും. ചൊവ്വ പുലർച്ചെ അഞ്ചിന് നിർമാല്യദർശനം, അഭിഷേകം, കളകാഭിഷേകം, ഉച്ചപൂജ, വൈകിട്ട് ആറിന് ജുഗൽബന്ദി, 6.30ന് ദീപക്കാഴ്‌ച.









0 comments