കുരിശടിയിൽ തെളിഞ്ഞു ക്ഷേത്രകൽവിളക്കിന്റെ ദീപശോഭ

കലവൂർ
കാട്ടൂർ പടിഞ്ഞാറ് മാതാവിന്റെ കുരിശടിക്ക് മുന്നിൽ സ്ഥാപിക്കാൻ ക്ഷേത്രത്തിൽനിന്ന് കൽവിളക്ക്. പനക്കൽ ശ്രീ മഹാദേവി ക്ഷേത്രത്തിൽനിന്നാണ് കൽവിളക്ക് നൽകി മതമൈത്രിയുടെ ദീപംതെളിച്ചത്. കാട്ടൂർ സെന്റ് മൈക്കിൾസ് ഫൊറോനപള്ളിയുടെ കീഴിലാണ് മാതാവിന്റെ കുരിശടി. കാട്ടൂർ കടപ്പുറത്തോട് ചേർന്ന് കുരിശുപുര നിർമിച്ചു നൽകിയത് മഹാരാഷ്ട്ര സ്വദേശി അസ്‌ലം ആണ്. ഈ കടപ്പുറം ക്ഷേത്രത്തിന്റെ ആറാട്ടുകടവ് കൂടിയാണ്. പള്ളിയുടെ ഭാരവാഹികളെക്കൂടി ഉൾപ്പെടുത്തിയാണ് ഇവിടെ ആറാട്ട് നടത്തുന്നത്. ബുധനാഴ്‌ച വണക്കമാസ ചടങ്ങുകളും ക്ഷേത്രയോഗം വകയായിരുന്നു. ക്ഷേത്രം മേൽശാന്തി ശ്രീകുമാറും കാട്ടൂർ സെന്റ് മൈക്കിൾസ് ഫൊറോനപള്ളി വികാരി ഫാ. അലൻലെസ്ലിയും ചേർന്ന് കൽവിളക്കിൽ ദീപം തെളിച്ചു. കുരിശടി നിർമിച്ചു നൽകിയ അസ്‌ലം, ക്ഷേത്രയോഗം പ്രസിഡന്റ് രാമചന്ദ്രൻ, സെക്രട്ടറി കെ സി സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.









0 comments