വനിതാ പോളിയിൽ കെട്ടിടസമുച്ചയം തുറന്നു

കളമശേരി ഗവ. വനിതാ പോളിടെക്നിക് കോളേജ് അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റൽ, വർക്-ഷോപ്പ് ബ്ലോക്ക് എന്നിവയ്ക്കുള്ള കെട്ടിടങ്ങൾ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
കളമശേരി ഗവ. വനിതാ പോളിടെക്നിക് കോളേജ് അക്കാദമിക് ബ്ലോക്ക്, വനിതാ ഹോസ്റ്റൽ, വർക്ക്ഷോപ് ബ്ലോക്ക് എന്നിവയ്ക്കുള്ള കെട്ടിടങ്ങൾ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
മന്ത്രി പി രാജീവ് അധ്യക്ഷനായി. കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ, കെ കെ ശശി, നെഷീദ സലാം, സിനിമോൾ, അനി എബ്രഹാം, പ്രിൻസിപ്പൽ രാധിക സജു തുടങ്ങിയവർ സംസാരിച്ചു.









0 comments