ഹൈറിയുടെ സ്വപ്‌നങ്ങൾക്ക് ഏഴ് നിറം
എത്ര സുന്ദരമാണീ വീട്

കൊച്ചുമകൾ ഹൈറി ഫാത്തിമ വരച്ച വീടിന്റെ ചിത്രവുമായി ആമിന
കൊച്ചി
എൽകെജി വിദ്യാർഥിനി ഹൈറി ഫാത്തിമയുടെ സ്വപ്‌നമായിരുന്നു സുന്ദരമായൊരു വീട്. അവൾ താമസിക്കുന്ന ഫോർട്ട് കൊച്ചി കൊഞ്ചേരിയിലെ കുടുസ്സുമുറി വീടിന്റെ ചുവരുകളിൽ സ്വപ്നവീടിന്റെ ചിത്രങ്ങൾ കാണാം. അവൾ കടലാസിൽ വരച്ച വീടിന്റെ ചിത്രങ്ങൾ നിധിപോലെ മുത്തശ്ശി ആമിന സൂക്ഷിച്ചിരുന്നു. വീട്ടിലെത്തുന്നവരെ കൊച്ചുമകൾ വരച്ച വീടിന്റെ ചിത്രങ്ങൾ ആമിന കാണിക്കും. ഫോർട്ട് കൊച്ചി ഫാത്തിമ ഗേൾസ് ഹൈസ്‌കൂൾ വിദ്യാർഥിനിയായ ഹൈറി ഫാത്തിമയുടെ വീടെന്ന സ്വപ്‌നം എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയിരിക്കുകയാണ്. അവൾ വരച്ച ചിത്രത്തിലുള്ളതിനേക്കാൾ സുന്ദരമായ ഒരു ഫ്ലാറ്റാണ് ഹൈറി ഫാത്തിമയ്‌ക്കും ആമിനയ്‌ക്കും ലഭിച്ചിരിക്കുന്നത്. പുതിയ -ഫ്ലാറ്റിലേയ്ക്ക് അച്ഛൻ അജിദിനും റിൻസിയയ്‌ക്കുമൊപ്പം മാറാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് അവൾ.









0 comments