തൃക്കാക്കരയിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങിയില്ല ; സിപിഐ എം പ്രതിഷേധിച്ചു

കാക്കനാട്
മഴക്കാലപൂർവ ശുചീകരണം നടത്താൻ തയ്യാറാകാത്ത തൃക്കാക്കര നഗരസഭ ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി പ്രതിഷേധം നടത്തി. പടമുകൾ കാളച്ചാൽ തോടിനുസമീപം നടന്ന പ്രതിഷേധപരിപാടി ലോക്കൽ സെക്രട്ടറി സി പി സാജൽ ഉദ്ഘാടനം ചെയ്തു. സി കെ ഷാജി, എം കെ ചന്ദ്രബാബു, എം കെ അബു, പി ജി സുനിൽകുമാർ, ടി എസ് ബിജു, എം എൻ അബ്ദുൽ കരീം, അനൂപ് പടമുകൾ എന്നിവർ സംസാരിച്ചു.









0 comments