ad
Deshabhimani

ജ്വലിച്ചു, നാടിന്റെ പ്രതിഷേധം

1

പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാനുള്ള മോദി–ഇഡി–വിഡി നീക്കത്തിനെതിരെ
സിപിഐ എം തൃക്കാക്കര ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം

വെബ് ഡെസ്ക്

Published on Sep 25, 2026, 03:33 AM | 1 min read

കൊച്ചി


പ്രതിപക്ഷ നേതാവ്‌ പിണറായി വിജയനെ കള്ളക്കേസിൽ കുടുക്കാനുള്ള മോദി–ഇഡി–വിഡി നീക്കത്തിന്‌ എതിരെ നാടിന്റെ ഉജ്വല പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും വേട്ടക്കാർക്കുള്ള താക്കീതായി. നിരവധിപേരാണ്‌ രോഷം ഇരന്പും മനസ്സോടെ പ്രതിഷേധത്തിൽ അണിചേര്‍ന്നത്.

വഞ്ചി സ്‌ക്വയറിൽ ചേർന്ന യോഗം സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു.


പ്രതിഷേധ റാലിയും നടത്തി. എറണാകുളം ഏരിയ സെക്രട്ടറി സി മണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി എം ദിനേശ് മണി, എം അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയറ്റംഗം കെ എന്‍ ഉണ്ണിക്കൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം കെ വി മനോജ്, ബീന മഹേഷ്, ടി മായാദേവി, കെ എം അഷറഫ്, പി ആര്‍ റെനീഷ് എന്നിവര്‍ സംസാരിച്ചു.


cpim സിപിഐ എം പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം പുഷ്‌പ ദാസ് ഉദ്ഘാടനം ചെയ്യുന്നു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home