ഇഡിടിഎ ജില്ലാ പ്രതിനിധി സമ്മേളനം

ഇഡിടിഎ ജില്ലാ പ്രതിനിധി സമ്മേളനം പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
എറണാകുളം ഡിസ്ട്രിക്ട് ടെയ്‌ലേഴ്‌സ് അസോസിയേഷൻ (ഇഡിടിഎ) ജില്ലാ പ്രതിനിധിസമ്മേളനം പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ പി ലതിക അധ്യക്ഷയായി. സെക്രട്ടറി വി ഒ വർഗീസ് പ്രവർത്തനറിപ്പോർട്ടും ട്രഷറർ ടി കെ ദേവസ്യ കണക്കും അവതരിപ്പിച്ചു. വി പി പുഷ്പൻ, പി ജോയ്, പി ഡി മണി, ഗീത ബാബു, സ്നേഹലത എന്നിവർ സംസാരിച്ചു.










0 comments