Deshabhimani

സി–-ഡാക്കിൽ 951 പ്രോജക്ട് 
തസ്തികകളിൽ നിയമനം

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (C-DAC) രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
വെബ് ഡെസ്ക്

Published on Oct 14, 2026, 07:49 PM | 1 min read

സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (C-DAC) രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. വിവിധ പ്രോജക്ടുകളിലായി കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, ഐടി മേഖലകളിലെ പ്രൊഫഷണലുകൾക്ക് കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. 951 ഒഴിവുണ്ട്‌. പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എൻജിനിയർ, സീനിയർ പ്രോജക്ട് എൻജിനിയർ, പ്രോജക്ട് മാനേജർ തുടങ്ങിയ സാങ്കേതിക തസ്തികകൾക്ക് പുറമെ പ്രോജക്ട് ഓഫീസർ, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് തുടങ്ങിയ നോൺ-ടെക്നിക്കൽ തസ്തികകളിലും ഒഴിവുകളുണ്ട്. ബെംഗളൂരു (272), നോയിഡ (211), പുണെ (162) എന്നിവിടങ്ങളിലാണ് കൂടുതൽ ഒഴിവുകൾ. ഇവ കൂടാതെ തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങി 11 സി-ഡാക് കേന്ദ്രങ്ങളിലായിട്ടാണ് നിയമനം. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. തസ്തിക അനുസരിച്ച് യോഗ്യതകളിൽ മാറ്റമുണ്ട്. ടെക്നിക്കൽ വിഭാഗം: BE/BTech/ME/MTech/PhD/MCA അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദം (പ്രോജക്ട് അസോസിയേറ്റ് പോലുള്ള തസ്തികകളിൽ ഫ്രഷേഴ്സിനും അപേക്ഷിക്കാം). നോൺ-ടെക്നിക്കൽ വിഭാഗം: ബിരുദം, MBA, CA, CS, LLB, LLM എന്നിവയുള്ളവർക്ക് അതാത് തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി: എൻട്രി ലെവൽ തസ്തികകളിൽ ഉയർന്ന പ്രായപരിധി 30. പ്രവൃത്തിപരിചയം ആവശ്യമുള്ള ഉയർന്ന തസ്തികകളിൽ 35–56. പ്രാഥമിക അപേക്ഷകളുടെ സ്ക്രീനിങ്ങിന് ശേഷം തസ്തികകളുടെ സ്വഭാവം അനുസരിച്ച് നടത്തുന്ന എഴുത്തുപരീക്ഷ/സ്കിൽ ടെസ്റ്റ്, ഇൻഫർമൽ/ഫോർമൽ അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. ഈ റിക്രൂട്ട്‌മെന്റിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷാ ഫീസ്‌ ഇല്ല. C-DAC Careers സന്ദർശിച്ച് അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 26 .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home