Deshabhimani

വോട്ട് ക്രമക്കേടിനെതിരെ 'പീപ്പിൾ എഗൈൻസ്റ്റ് എസ്ഐആർ' കൂട്ടായ്മ; 23 ന് രാജ്യവ്യാപക പ്രതിഷേധം

sir
വെബ് ഡെസ്ക്

Published on Oct 14, 2026, 08:01 PM | 1 min read

ന്യൂഡൽഹി: വോട്ട് ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനായി 'പീപ്പിൾ എഗൈൻസ്റ്റ് എസ്ഐആർ' കൂട്ടായ്മ രൂപീകരിച്ച് സംഘടനകൾ.


ഇലക്ഷൻ കമീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾ റദ്ദാക്കണമെന്നും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് 'പീപ്പിൾ എഗെയ്ൻസ്റ്റ് എസ്ഐആർ' രൂപീകരിച്ചത്. കർഷകർ, തൊഴിലാളികൾ, വനിതകൾ, യുവാക്കൾ, വിദ്യാർഥികൾ, ആദിവാസികൾ, ദളിത്-ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർ ഉൾപ്പെടുന്നതാണ് സംയുക്ത കൂട്ടായ്മ.


ഡൽഹിയിലെ ഹര്‍കിഷന്‍ സുർജീത് ഭവനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി നിയമനടപടി സ്വീകരിക്കുക, എസ്ഐആർ അടിസ്ഥാനമാക്കിയുള്ള വോട്ടർ പട്ടികകൾ റദ്ദാക്കുക, ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് നീക്കുക, പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിച്ച് ആഷുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഉടൻ മോചിപ്പിക്കുക തുടങ്ങിയവയാണ് ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ.


കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന സമര പരിപാടികളെക്കുറിച്ച് ഭാരവാഹികള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ 23 ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. ജനകീയ മാർച്ച്, ജനകീയ പാർലമെന്റ്, കൺവെൻഷനുകൾ എന്നിവ സംഘടിപ്പിക്കും. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നൽകുമെന്നും പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഭരണഘടനാ സംരക്ഷണത്തിനായി ജനകീയ പ്രക്ഷോഭത്തിൽ പങ്കാളികളാകണമെന്ന് സംയുക്ത ഏകോപന സമിതി അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home