ആലുവ നഗരസഭാ നടപടി അവഹേളനം : സ്വാമി സച്ചിദാനന്ദ

ആലുവ
ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആശ്രമ മതിലിൽ നാട്ടിയ കൊടികൾ നശിപ്പിച്ച നഗരസഭാ അധികൃതർ, പിഴ അടയ്‌ക്കാൻ വീണ്ടും നോട്ടീസ് നൽകിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ലഭിച്ച നോട്ടീസിന് അഭിഭാഷകൻ മുഖേന രേഖാമൂലം മറുപടി നൽകിയിട്ടും വീണ്ടും പിഴ അടയ്ക്കാൻ നോട്ടീസ് നൽകിയത് അവഹേളനമാണ്. ഗുരുദർശനത്തെ ഉൾകൊള്ളാതെ പ്രവർത്തിക്കുന്ന നഗരസഭയാണിത്.
നഗരസഭാ നടപടിയിൽ ഖേദമുണ്ട്. ഒരുതരത്തിലും അംഗീകരിക്കാനാകില്ല. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ നടപടി നേതൃത്വം പരിശോധിക്കണം. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പും നടക്കാൻ പോകുന്നു. ശ്രീനാരായണീയരെ വേദനിപ്പിക്കുന്ന നഗരസഭാ അധികൃതരുടെ നടപടി അവസാനിപ്പിക്കാൻ നേതൃത്വം ഇടപെടണമെന്നും സ്വാമി സച്ചിദാനന്ദ ഓർമിപ്പിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ എന്നിവരും സ്വാമി സച്ചിദാനന്ദക്കൊപ്പം ഉണ്ടായിരുന്നു.









0 comments