പല്ലാരിമംഗലം സ്കൂളിൽ സോളാർ വൈദ്യുതപദ്ധതി തുടങ്ങി

കവളങ്ങാട്
പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്ത് സോളാർ വൈദ്യുതപദ്ധതി തുടങ്ങി. സൂര്യപ്രഭ പദ്ധതിയുടെ ഭാഗമായി 10 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി ജില്ലാപഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ് ഉദ്‌ഘാടനംചെയ്തു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി എൻ സജിമോൻ, നിസാമോൾ ഇസ്മയിൽ, പി ഉഷ, സുനിത രമേശ്, അലി അൾട്ടിമ, കെ എച്ച് മക്കാർ, അബ്ദുൾ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.









0 comments