മാമല സ്കൂളിൽ സ്മാർട്ട് ക്ലാസ്മുറികൾ തുറന്നു

കോലഞ്ചേരി
തിരുവാണിയൂർ പഞ്ചായത്തിലെ മാമല എസ്എൻഎൽപി സ്കൂളിൽ എട്ട് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, സിന്ധു കൃഷ്ണകുമാർ, ഓമന നന്ദകുമാർ, ബിജു വി ജോൺ, സജിനി സുനിൽ എന്നിവർ സംസാരിച്ചു. എംഎൽഎയുടെ പ്രാദേശിക വികസനനിധിയിൽനിന്ന് 6.20 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ്‌മുറികൾ നിർമിച്ചത്.









0 comments