ശുചിമുറിസമുച്ചയവും സ്മാർട്ട് ക്ലാസ്‌റൂമുകളും തുറന്നു

വൈപ്പിൻ
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ശുചിമുറിസമുച്ചയത്തിന്റെയും ഏഴ് സ്മാർട്ട് ക്ലാസ്‌റൂമുകളുടെയും ഉദ്ഘാടനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷയായി.
കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ജനറൽ മാനേജർ ഫാ. സിബിൻ കല്ലറക്കൽ മുഖ്യാതിഥിയായി. മാനേജർ ഫാ. ആന്റണി കുരിശിങ്കൽ, പ്രധാനാധ്യാപകൻ സേവ്യർ പുതുശേരി, പിടിഎ പ്രസിഡന്റ് ബിനു കുരിശിങ്കൽ, അധ്യാപക പ്രതിനിധി കെ ജെ ഷൈൻ, സോസ പ്രസിഡന്റ് സേവി താണിപ്പിള്ളി, എ ജെ സീന, ടി എസ് നവനീത് എന്നിവർ സംസാരിച്ചു.









0 comments