പൂതൃക്ക ജിഎച്ച്‌എസ്‌എസിൽ പുതിയ സ്‌മാർട്ട് ക്ലാസ്‌മുറികൾ

കിഫ്‌ബി ഫണ്ടിൽ നിർമാണം പൂർത്തിയാക്കിയ പൂതൃക്ക ജിഎച്ച്‌എസ്‌എസിലെ പുതിയ കെട്ടിടവും പാചകപ്പുരയും 23ന് പി വി ശ്രീനിജിൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. 1.30 കോടി ചെലവിലാണ് നിർമാണം. 5200 ചതുരശ്രയടിയുള്ള കെട്ടിടത്തിൽ എച്ച്‌എസ്‌എസ് വിഭാഗത്തിനായുള്ള മൂന്ന് ക്ലാസ്‌മുറികളും ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ഡൈനിങ് ഏരിയയുമാണുള്ളത്. സ്‌മാർട്ട് ക്ലാസ്‌മുറികളാണ് കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്.
150 കുട്ടികൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുംവിധമാണ് ഡൈനിങ് ഏരിയ. ഭിന്നശേഷിസൗഹൃദമാണ് കെട്ടിടം. പാചകപ്പുരയിലും ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.









0 comments