സ്മാർട്ടായി ബിവിഎച്ച്‌എസ്‌എസ്

വൈപ്പിൻ
നായരന്പലം ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഇ-–ലൈബ്രറിക്കായി പ്രത്യേകം സജ്ജമാക്കിയ ലൈബ്രറി റൂമിന്റെയും ഇ -വായനയുടെയും ഉദ്ഘാടനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
എംഎൽഎയുടെ നിയോജകമണ്ഡലം വികസനഫണ്ടും ബിപിസിഎല്ലിന്റെയും കേരള ബുക്ക് മാർക്കിന്റെയും നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും ശാസ്ത്ര സാങ്കേതിക വിജ്ഞാനകേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി ആവിഷ്കരിച്ച പദ്ധതിപ്രകാരമാണിത്. സ്‌കൂൾ മാനേജർ എസ് ജയഗോപാൽ അധ്യക്ഷനായി. പ്രധാനാധ്യാപിക പി ശ്രീഭദ്ര പദ്ധതി വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് പി കെ രാജീവ്, പ്രിൻസിപ്പൽ പി മിനി എന്നിവർ സംസാരിച്ചു.









0 comments