തിരുമാറാടി പുന്നെല്ല് കുത്തരി മിൽ ആരംഭിച്ചു

കൂത്താട്ടുകുളം
തിരുമാറാടി പഞ്ചായത്തിലെ നെൽക്കർഷകരുടെ കൃഷി കൂട്ടായ്മയായ പുന്നെല്ല് ഫാർമർ പ്രൊഡ്യൂസർ കമ്പനി പുന്നെല്ല് റൈസ് മിൽ, സുഗന്ധവ്യഞ്ജന പാക്ക് ഹൗസ് യൂണിറ്റ് എന്നിവ ആരംഭിച്ചു. പഞ്ചായത്ത്- കൃഷിഭവൻ, -കൃഷി വിജ്ഞാനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.
പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം എം ജോർജ് അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആഭ രാജ്, അനിൽ ചെറിയാൻ, ഒ എൻ വിജയൻ, എം കെ ശശി, ടി കെ ജിജി, അനിത ബേബി, രമ മുരളീധര കൈമൾ, ആലീസ് ബിനു എന്നിവർ സംസാരിച്ചു.









0 comments