പോളിടെക്‌നിക് യൂണിയൻ തെരഞ്ഞെടുപ്പ്
ജില്ലയിൽ അഞ്ചിൽ മൂന്ന് കോളേജിലും എസ്‌എഫ്‌ഐ

കളമശേരി വനിതാ പോളിടെക്നിക് കോളേജ് വിജയത്തിൽ എസ്എഫ്ഐ ആഹ്ലാദപ്രകടനം നടത്തുന്നു
കൊച്ചി
ജില്ലയിൽ പോളിടെക്‌നിക് കോളേജുകളിലേക്ക് നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് പോളിടെക്‌നിക് കോളേജുകളിൽ മൂന്നിടത്തും എസ്‌എഫ്‌ഐ വിജയിച്ചു.
പെരുമ്പാവൂർ കൂവപ്പടി പോളിടെക്‌നിക് കോളേജിൽ മുഴുവൻ സീറ്റും നേടി. കളമശേരി ഗവ.വനിതാ പോളിടെക്‌നിക് കോളേജിൽ ഏഴിൽ ആറ് സീറ്റും നേടി യൂണിയൻ തിരിച്ചുപിടിച്ചു. അറയ്‌ക്കപ്പടി ജയ്‌ഭാരതിൽ എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയികളെ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആശിഷ് എസ് ആനന്ദ്, ജില്ലാ സെക്രട്ടറി ടി ആർ അർജുൻ എന്നിവർ അഭിവാദ്യം ചെയ്തു.
കളമശേരി ഗവ.പോളിടെക്‌നിക് കോളേജ്, കോതമംഗലം ചേലാട് പോളിടെക്‌നിക് എന്നിവിടങ്ങളിൽ കെഎസ്‌യു വിജയിച്ചു. ചേലാട് പോളി യൂണിയൻ കൗൺസിലർ സീറ്റിൽ എസ്‌എഫ്‌ഐ വിജയിച്ചു.









0 comments