വിരമിച്ച ബാങ്ക് ജീവനക്കാർക്ക് പെൻഷൻ പരിഷ്കരണം നടപ്പാക്കണം

ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
വിരമിച്ച ബാങ്ക് ജീവനക്കാർക്ക് ഉടൻ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് എറണാകുളത്ത് ചേർന്ന ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സമ്മേളനം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെട്ടു.
നോർത്ത് നരേഷ് പാൽ സെന്ററിൽ നടന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്‌തു. ജില്ലാ വൈസ് പ്രസിഡന്റ് കെ വി പ്രഭാകരമാരാർ അധ്യക്ഷനായി.
എകെബിആർഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം സുരേഷ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഇ കെ ഗോകുലൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ബി ഹേമന്ത് കുമാർ വരവുചെലവുകണക്കുകളും അവതരിപ്പിച്ചു.
ബാങ്കിങ് മേഖലയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കുക, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം പൂർണമായും ബാങ്കുകൾതന്നെ വഹിക്കുക, ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ബിഇഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡന്റ് സി ജെ നന്ദകുമാർ സംസാരിച്ചു.
ഭാരവാഹികൾ: എം സുമ (പ്രസിഡന്റ്), കെ വി പ്രഭാകരമാരാർ, വി എം ജോൺ (വൈസ് പ്രസിഡന്റുമാർ), ഇ കെ ഗോകുലൻ (സെക്രട്ടറി), പി സുരേഷ് കുമാർ, പി എ കാർത്തികേയൻ (ജോയിന്റ് സെക്രട്ടറിമാർ), ബി ഹേമന്ത് കുമാർ (ട്രഷറർ).









0 comments