Deshabhimani

 നവീകരണം ഉടൻ

മുഖംമിനുക്കാൻ പണ്ടാരച്ചിറ തോട്

Pandarachira

പണ്ടാരച്ചിറ തോട് നവീകരണത്തിന്റെ ഭാഗമായി കെ ജെ മാക്സി എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പദ്ധതിപ്രദേശം സന്ദര്‍ശിക്കുന്നു

വെബ് ഡെസ്ക്

Published on Jul 28, 2025, 02:24 AM | 1 min read

മട്ടാഞ്ചേരി

കോർപറേഷൻ നേതൃത്വത്തിൽ നടപ്പാക്കുന്ന പണ്ടാരച്ചിറ തോട് നവീകരണത്തിന്റെ ഭാഗമായി കെ ജെ മാക്സി എംഎല്‍എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു. 100 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. കഴുത്തുമുട്ടുമുതൽ മുണ്ടംവേലി ചിറക്കൽവരെ നീളുന്നതാണ്‌ പണ്ടാരച്ചിറ തോട്.



പാർശ്വഭിത്തി നിർമാണം, നടപ്പാത നിർമാണം, വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുക തുടങ്ങിയവ നടപ്പാക്കും. അഴുക്കുജല ശുദ്ധീകരണത്തിനുള്ള പ്ലാന്റുകൾ സ്ഥാപിക്കും. തോടിനോട് ചേർന്ന് ആധുനിക പൊതുവിടങ്ങളും കളിസ്ഥലങ്ങളും നിർമിക്കും. ടൂറിസംരംഗത്തും മാറ്റമുണ്ടാകും. ഓഷ്യന്‍ റിസ്ക് ആൻഡ്‌ റസിലിയന്‍സ് ആക്‌ഷന്‍ അലിയന്‍സാണ് സാമ്പത്തികപിന്തുണ നൽകുന്നത്‌.


ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കാണ് ഡിപിആർ തയ്യാറാക്കാനുള്ള ചുമതല. എംഎൽഎയ്ക്കുപുറമെ വിവിധ വകുപ്പുകളുടെ പ്രതിനിധികളായ ഡോ. സി ജെ അലക്സ്, വിശാൽ വിജയകുമാർ തുടങ്ങിയവരും സന്ദർശകസംഘത്തിലെത്തി. 2.3 കിലോമീറ്റർ ഭാഗമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home