ഓട്ടോ ഡ്രൈവേഴ്സ് അസോ. ഏരിയ സമ്മേളനം
മീറ്റർ സീലിങ്ങിന് സൗകര്യമൊരുക്കണം

ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ അങ്കമാലി ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ പി ശെൽവൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
അങ്കമാലി മേഖലയിലെ ഓട്ടോറിക്ഷകളുടെ മീറ്റർ സീലിങ്ങിന് ജോയിന്റ് ആർടി ഓഫീസിനോട് ചേർന്ന് സൗകര്യമൊരുക്കണമെന്ന് ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) അങ്കമാലി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ജില്ലാ പ്രസിഡന്റ് കെ പി ശെൽവൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം ടി വർഗീസ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി വി ടോമി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജിഷ്, ലോക്കൽ സെക്രട്ടറി സജി വർഗീസ്, അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി രാജൻ, എൽദോ ഡേവിഡ്, ജിജോ ഗർവാസിസ്, എ കെ സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജിജോ ഗർവാസിസ് ( പ്രസിഡന്റ്), പി വി ടോമി (സെക്രട്ടറി), പി എ ഡേവിസ് (ട്രഷറർ).









0 comments