മാരത്തൺ വിളംബരം ചെയ്‌ത് പ്രൊമോ റൺ

കൊച്ചി
നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്തുനിന്ന് ആരംഭിച്ച റൺ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ്‌മോൻ പി ഡേവിഡ്, ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ റെയ്സ് ഡയറക്ടർ ഒളിമ്പ്യൻ ആനന്ദ് മെനസിസ്, ക്ലിയോ സ്പോർട്സ് ഡയറക്ടർ അനീഷ് പോൾ എന്നിവർചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന പ്രൊമോ റണ്ണിൽ പ്രമുഖ റണ്ണിങ് ക്ലബ്ബുകൾ പങ്കാളികളായി. രാജേന്ദ്ര മൈതാനത്തുനിന്ന് ആരംഭിച്ച 10 കിലോമീറ്റർ പ്രൊമോ റൺ ഫോർഷോർ റോഡ്, ദിവാൻസ് റോഡ്, ടിഡിഎം ജങ്‌ഷൻ, ഗാന്ധി സർക്കിൾ, സുഭാഷ് പാർക്ക്, ഹൈക്കോടതി ജങ്‌ഷൻ, ക്വീൻസ് വേ വഴി സഞ്ചരിച്ച് തിരികെ രാജേന്ദ്ര മൈതാനത്ത് സമാപിച്ചു. ‘മൂവ് വിത്ത് പർപ്പസ്' എന്ന പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും. പങ്കെടുക്കാൻ https://kochimarathon.in എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.









0 comments