മാരത്തൺ ശ്രദ്ധേയമായി

അങ്കമാലി
മൂക്കന്നൂർ വികസനസമിതിയുടെ മാരത്തൺ ശ്രദ്ധേയമായി. മാരത്തണിന്റെ നാലാം എഡിഷനിൽ 10 കിലോമീറ്റർ, അഞ്ചു കിലോമീറ്റർ, ഒരുകിലോമീറ്റർ എന്നീ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം. 10 കിലോമീറ്റർ ഓട്ടം സമിതി ചെയർമാൻ സേവ്യർ ഗ്രിഗറി ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ച് കിലോമീറ്ററർ, ഒരു കിലോമീറ്റർ എന്നീ വിഭാഗം യഥാക്രമം കീർത്തിനിർമൽ റൈസ് എംഡി ജോൺസൺ വർഗീസ്, ഫാമിലി മാർട്ട് എംഡി ടോമി കാളാംപറമ്പൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ കൺവീനർ ബൈജു ചാക്കോയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.










0 comments