ലഹരിക്കെതിരെ സിപിഐ എം മനുഷ്യക്കോട്ട നാളെ ; കൂട്ടയോട്ടം നടത്തി

പറവൂർ
ലഹരിക്കെതിരെ സിപിഐ എം പറവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യക്കോട്ടയിൽ പതിനായിരങ്ങൾ അണിചേരും. ചൊവ്വ വൈകിട്ട് അഞ്ചിന് മന്നംമുതൽ വഴിക്കുളങ്ങരവരെയാണ് മനുഷ്യക്കോട്ട സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ പ്രചാരണാർഥം വിദ്യാർഥി–- -യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. പുല്ലംകുളം അംബേദ്കർ പാർക്കിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എൽ ആദർശ് ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐ ഏരിയ സെക്രട്ടറി ആൽബർട്ടോ ജൂഡ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് സന്ദീപ്, എൻ ശ്രേഷ, ബ്ലോക്ക് പ്രസിഡന്റ് അഖിൽ ബാവച്ചൻ, ട്രഷറർ പി ആർ സജേഷ് കുമാർ എന്നിവർ അധ്യക്ഷനായി.
ചൊവ്വ വൈകിട്ട് 4.45ന് മനുഷ്യക്കോട്ടയുടെ ട്രയൽ നടക്കും. അഞ്ചിന് നടക്കുന്ന മനുഷ്യക്കോട്ടയ്ക്കുശേഷം പഴയ കെഎസ്ആർടിസി സ്റ്റാൻഡിൽ ചേരുന്ന പൊതുസമ്മേളനം പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ സിപിഐ എം നേതൃത്വം നൽകുന്ന ജനകീയ ക്യാമ്പയിനിൽ എല്ലാവരും പങ്കാളികളാകണമെന്ന് സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി അഭ്യർഥിച്ചു.









0 comments