ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: റോഡ്ഷോ തുടങ്ങി

കൊച്ചി
നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ വിപുലമായ പ്രചാരണപരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ്ഷോ പ്രയാണത്തിന് തുടക്കമായി. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ, പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ ലത എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
ഫെബ്രുവരി ആറുവരെയുള്ള റോഡ്ഷോ കൊച്ചി, തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ പര്യടനം നടത്തും.
"മൂവ് വിത്ത് പർപ്പസ്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും. https://kochimarathon.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.










0 comments