ad
Deshabhimani

നാടുണർത്തി ഒളിമ്പിക്ദിന കൂട്ടയോട്ടം

Maraton
വെബ് ഡെസ്ക്

Published on Jun 24, 2025, 02:45 AM | 1 min read


കൊച്ചി

ഒളിമ്പിക്ദിന ആഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ചായിരുന്നു ‘ഒളിമ്പിക് ഡേ റൺ’. രാജേന്ദ്രമൈതാനത്തുനിന്ന്‌ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ പി വി ശ്രീനിജിൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്‌തു. സംഘാടകസമിതി ചെയർമാൻ ഡെന്നി തോമസ് അധ്യക്ഷനായി.


മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റൻ വി എ മൊയ്തീൻ നൈന പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ്‌ പി മോഹൻദാസ് ഒളിമ്പിക്ദിന സന്ദേശം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി പി റോയി, ദേശീയ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹി പി അനിൽകുമാർ, ജോയി പോൾ, രാമചന്ദ്രൻ എസ് നായർ, ബിന്ദു മനോഹരൻ, എൽദോസ് പി അബി, പി പി വിജയകുമാർ, എം കെ ഉണ്ണിക്കൃഷ്ണൻ, സജീവ് എസ് നായർ എന്നിവർ പങ്കെടുത്തു.


ഒളിമ്പ്യന്മാർ, അർജുന അവാർഡ്‌ ജേതാക്കൾ, സ്കൂൾ, കോളേജ് വിദ്യാർഥികൾ, കായിക താരങ്ങൾ, സാമൂഹിക–സംസ്കാരിക പ്രവർത്തകർ തുടങ്ങി 1500ൽ അധികംപേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. മറൈൻഡ്രൈവിലെ ഹെലിപാഡ്‌ ഗ്രൗണ്ടിൽ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home