ലോക്കോ മെയിന്റനൻസ് ഷെഡ് പൂട്ടൽ; ജീവനക്കാർ പ്രതിഷേധിച്ചു

കൊച്ചി
എറണാകുളം ലോക്കോ മെയിന്റനൻസ് ഷെഡ് അടച്ചുപൂട്ടാനുള്ള ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ തീരുമാനത്തിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. വിവിധ തൊഴിലാളി സംഘടനകൾ ചേർന്ന് രൂപീകരിച്ച സംയുക്ത ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റെയിൽവേ ബോർഡിന്റെ തീരുമാനപ്രകാരം ഷെഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുമ്പോഴാണ് ദക്ഷിണറെയിൽവേയുടെ പുതിയ തീരുമാനം.
ഇലക്‌ട്രിക് ലോക്കോകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ, 56 ഡീസൽ ലോക്കോകളുടെ പരിപാലനം, തിരുവനന്തപുരം–പാലക്കാട് ഡിവിഷനുകളുടെ ഷണ്ടിങ് ലോക്കോകളുടെ പരിപാലനം, ആക്സിഡന്റ് റിലീഫ് ട്രെയിൻ, ക്രെയിൻ, ഓവർഹെഡ് ടവർ വാഗൺ തുടങ്ങിയ ജോലികൾ ചെയ്‌തിരുന്നത് ഇവിടെയാണ്. 250ഓളം സ്ഥിരം ജീവനക്കാരും 100ഓളം കരാർ തൊഴിലാളികളും ജോലിചെയ്യുന്നുണ്ട്. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്‌ത് എ ശരത് (ഡിആർഇയു–സിഐടിയു), ഒ കെ റഫീഖ് (എസ്‌ആർഇഎസ്–ഐഎൻടിയുസി), പി എ വിനോദ് എന്നിവർ സംസാരിച്ചു.










0 comments