print edition എറണാകുളം മുന്നിൽ , പോളിങ് 74.57% ; അന്തിമകണക്കിൽ കുറഞ്ഞു

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന എറണാകുളം മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂമിനു കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ

Sports Desk
Published on Dec 11, 2025, 03:00 AM | 1 min read
കൊച്ചി
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 74.57 ശതമാനം പോളിങ്. തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമകണക്ക് പ്രകാരമാണിത്. ആകെ 26,67,746 വോട്ടർമാരിൽ 19,89,428 പേർ വോട്ട് ചെയ്‌തു.
12,79,170 പുരുഷൻമാരിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത് 9,70,758 പേർ. 75.89 ശതമാനം. സ്‌ത്രീ വോട്ടർമാർ 13,88,544 പേരാണ്. ഇതിൽ വോട്ട് ചെയ്‌തത് 10,18,658 പേരാണ്.73.36 ശതമാനം. 32 ട്രാൻസ്‌ജെൻഡർമാരിൽ 12 പേർ വോട്ട് ചെയ്‌തു.
വോട്ടെടുപ്പ് ദിവസമായ ബുധനാഴ്‌ച പ്രാഥമിക കണക്കുപ്രകാരം ജില്ലയിൽ 74.59 ശതമാനമായിരുന്നു പോളിങ്. അന്തിമ കണക്കിൽ കുറഞ്ഞു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിനെക്കാൾ കുറവാണ് ജില്ലയിലെ പോളിങ്. 2020ൽ 77.28, 2015ൽ 81.47 ശതമാനവുമായിരുന്നു പോളിങ്. സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിൽ ഏറ്റവും ഉയർന്ന പോളിങ് എറണാകുളത്താണ്.
കോർപറേഷനിൽ 62.44%
കൊച്ചി കോർപറേഷനിൽ തെരഞ്ഞെടുപ്പ് കമീഷന്റെ അന്തിമ കണക്കുപ്രകാരം 62.44 ശതമാനമാണ് പോളിങ്. ആകെ വോട്ടർമാർ 4,36,684. വോട്ട് ചെയ്‌തത് 2,72,675. 2,09,157 പുരുഷ വോട്ടർമാരിൽ 1,34,602 പേർ വോട്ട് ചെയ്‌തു. പോളിങ് ശതമാനം 64.35. 2,27,525 സ്‌ത്രീ വോട്ടർമാരിൽ 1,38,072 പേർ വോട്ട് രേഖപ്പെടുത്തി. 60.68 ശതമാനം പോളിങ്. രണ്ട് ട്രാൻസ്‌ജെർഡൻ വോട്ടർമാരിൽ ഒരാൾ സമ്മതിദാനാവകാശം വിനിയോഗിച്ചു. പ്രാഥമിക കണക്കിൽ 62.52 ശതമാനമായിരുന്നതാണ് അന്തിമ കണക്കിൽ 62.44 ആയത്. 2020ൽ 62.04 ഉം 2015ൽ 69.62 ശതമാനവുമായിരുന്നു പോളിങ്.












0 comments