ലൈഫ് ഭവന പദ്ധതി ; ചേന്ദമംഗലത്ത് 112 വീട് കൈമാറി

പറവൂർ
ലൈഫ് ഭവന പദ്ധതിയിൽ ചേന്ദമംഗലം പഞ്ചായത്തിൽ പണിത 112 വീടുകളുടെ താക്കോൽദാനം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്‌തു. ലൈഫ് പദ്ധതിയിൽ അഞ്ച് ലക്ഷത്തോളം കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. നാലരലക്ഷത്തോളം വീടുകൾ കൈമാറിക്കഴിഞ്ഞു. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്കും ബാക്കി വീടുകളും കൈമാറും.
ആധുനിക സംവിധാനങ്ങളുള്ള കെട്ടിടങ്ങളും ഉപകരണങ്ങളും പൊതുജനാരോഗ്യ മേഖലയിലുണ്ടെന്നതിനുനേരെ കണ്ണടച്ചുകൊണ്ടാണ് അടിസ്ഥാനരഹിതമായ കാര്യങ്ങൾ നിരത്താൻ പ്രതിപക്ഷം ഉൾപ്പെടെ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലും കെട്ടിടസൗകര്യങ്ങളും പഠനനിലവാര വർധനയും ഉറപ്പാക്കാൻ കഴിഞ്ഞു. എട്ടു ലക്ഷത്തോളംപേർക്ക് വിവിധ പദ്ധതികളിലൂടെ സർക്കാർ തൊഴിൽ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്തിലെ വിദ്യാർഥികളിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് മന്ത്രി പുരസ്‌കാരം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി യു ശ്രീജിത്ത്, വി ജി ഗോപകുമാർ, കെ ആർ പ്രേംജി, ഷിപ്പി സെബാസ്‌റ്റ്യൻ, ഷൈബി തോമസ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ 29 വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്.









0 comments