എൽഡിഎഫ് പ്രതിഷേധിച്ചു

എൽഡിഎഫ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം എൻ സി മോഹനൻ ഉദ്ഘാടനംചെയ്യുന്നു
കോതമംഗലം
ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധസദസ്സുകൾക്ക് തുടക്കം. തിങ്കളാഴ്ച കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ചെറിയ പള്ളിത്താഴത്ത് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മണ്ഡലം ചെയർമാൻ പി ടി ബെന്നി അധ്യക്ഷനായി.
പെരുമ്പാവൂർ
അയ്മുറി കവലയിൽ നടന്ന പ്രതിഷേധം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി രമേശ് ചന്ദ് അധ്യക്ഷനായി.









0 comments