1500 അടുക്കളത്തോട്ടങ്ങളുമായി ലോയേഴ്സ് യൂണിയൻ

കതിർ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി പറവൂർ നഗരസഭ വാർഡുകളിൽ എഐഎൽയു ഒരുക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ പച്ചക്കറിത്തൈ വിതരണം വാർഡ് 20ൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
"കതിർ’ സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ പറവൂർ യൂണിറ്റ് നഗരസഭയിലെ 30 വാർഡുകളിലായി 1500 അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്നു.
പച്ചക്കറിത്തൈ വിതരണത്തിന്റെ വാർഡുതല ഉദ്ഘാടനം തോന്ന്യകാവ് 20–-ാം വാർഡിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു. എം എസ് ജയശ്രീ അധ്യക്ഷയായി. ഒരു വാർഡിൽ 50 കൃഷിത്തോട്ടങ്ങളാണ് ഒരുക്കുക.
നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിധിൻ, എഐഎൽയു യൂണിറ്റ് സെക്രട്ടറി ടി ജി അനൂബ്, സിപിഐ എം ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി സി പി ജയൻ, പി ആർ സജേഷ്കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ ഒമ്പതാംവാർഡ് പറവൂത്തറയിലെ പച്ചക്കറിത്തൈ വിതരണവും എംഎൽഎ നിർവഹിച്ചു.









0 comments