ലഹരിക്കെതിരെ കൂട്ടയോട്ടം

കോതമംഗലം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോതമംഗലത്ത് ലഹരിക്കെതിരെ റൺ എഗെയ്ൻസ്റ്റ് ഡ്രഗ്സ് എന്ന മുദ്രാവാക്യവുമായി കൂട്ടയോട്ടം നടത്തി. കോതമംഗലം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ചലച്ചിത്രതാരം ജോജി കെ ജോൺ വിശിഷ്ടാതിഥിയായി. പ്രസിഡന്റ് അനിൽ ടി മേപ്പിള്ളി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി സനിൽ, കെപിഎ സംസ്ഥാന ട്രഷറർ എം എം അജിത് കുമാർ, കല്ലൂർക്കാട് ഇൻസ്പെക്ടർ പി എ ഫൈസൽ, പൊലീസ് ഹൗസിങ് സൊസൈറ്റി വൈസ് പ്രസിഡന്റ് കെ പി പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
പൊലീസ് ഉദ്യോഗസ്ഥർക്കുപുറമേ കോതമംഗലം എംഎ എൻജിനീയറിങ് കോളേജ്, മാർ ബേസിൽ സ്കൂൾ, ഇന്ദിരാഗാന്ധി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കെടുത്തു. കോതമംഗലം ചെറിയപള്ളി ജങ്‌ഷനിൽനിന്ന് ടൗൺ ചുറ്റി കലാ ഓഡിറ്റോറിയത്തിനുസമീപം സമാപിച്ചു.










0 comments