ആത്മാഭിമാനസംഗമം നടത്തി

കെഎസ്-കെടിയു മഞ്ഞപ്ര വില്ലേജ് കമ്മിറ്റി ചന്ദ്രപ്പുര ജങ്ഷനിൽ സംഘടിപ്പിച്ച ആത്മാഭിമാനസംഗമം ജില്ലാ പ്രസിഡന്റ് എൻ സി ഉഷകുമാരി ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ക്ഷേമപെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർഥ്യമാണ് എന്നീ മുദ്രാവാക്യങ്ങളുയർത്തി കെഎസ്‌കെടിയു മഞ്ഞപ്ര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചന്ദ്രപ്പുര ജങ്ഷനിൽ ആത്മാഭിമാനസംഗമം നടത്തി.
യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഐ പി ജേക്കബ് അധ്യക്ഷനായി.
യൂണിയൻ ഏരിയ പ്രസിഡന്റ് പി യു ജോമോൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ്, കെഎസ്‌കെടിയു വില്ലേജ് സെക്രട്ടറി രാജു അമ്പാട്ട്, ടി സി ഷാജൻ എന്നിവർ സംസാരിച്ചു.









0 comments