അന്താരാഷ്ട്ര കൂടിയാട്ട മഹോത്സവം ; മത്തവിലാസം സൂത്രധാരന്റെ പുറപ്പാടും നിർവഹണവും അരങ്ങേറി

നെടുമ്പാശേരി
അന്താരാഷ്ട്ര കൂടിയാട്ട മഹോത്സവത്തിൽ നേപഥ്യ ശ്രീഹരി ചാക്യാർ സൂത്രധാരന്റെ പുറപ്പാടും, ഗുരു മാർഗി മധു ചാക്യാർ നിർവഹണവും അവതരിപ്പിച്ചു. ശ്രീപരമേശ്വരൻ കാമദേവനെ ദഹിപ്പിക്കുന്നതും തുടർന്ന് പാർവതീപരിണയവും ആണ് അഭിനയിച്ചത്.
കലാമണ്ഡലം മണികണ്ഠൻ, നേപഥ്യ ജിനേഷ്, കലാമണ്ഡലം രാഹുൽ, നേപഥ്യ ആദർശ് എന്നിവർ മിഴാവിലും കലാനിലയം രാജൻ, മൂഴിക്കുളം ഹരികൃഷ്ണൻ എന്നിവർ ഇടയ്ക്കയിലും ഡോ. ജി ഇന്ദു, നേപഥ്യ ആരതി, ഭദ്ര ഹരീഷ് എന്നിവർ താളത്തിലും അകമ്പടിയേകി. കലാമണ്ഡലം സതീശനും കലാനിലയം ശ്രീജിത് സുന്ദരനും ചമയം ഒരുക്കി. വിദേശികൾ ഉൾപ്പെടെ ആസ്വാദകരായെത്തി.









0 comments