പ്രേക്ഷകമനം കവർന്ന് കപാലിയും ദേവസോമയും

കപാലിയായി മാർഗി മധു ചാക്യാരും ദേവസോമയായി ഡോ. ജി ഇന്ദുവും അരങ്ങിൽ
നെടുമ്പാശേരി
മഹേന്ദ്രവിക്രമന്റെ മത്തവിലാസം കൂടിയാട്ടത്തിലെ നായികാ–നായകന്മാരായ കപാലിയും ദേവസോമയുമാണ് നേപത്ഥ്യയുടെ അന്താരാഷ്ട്ര കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച അരങ്ങിലെത്തിയത്. സത്യസോമൻ എന്ന ബ്രാഹ്മണൻ എങ്ങനെ കപാലിയായെന്ന കഥയാണ് അരങ്ങിലാടിയത്. ദമ്പതികളായ മാർഗി മധു ചാക്യാരും ഡോ. ജി ഇന്ദുവും കപാലിയും ദേവസോമയുമായി അരങ്ങിലെത്തി.
കള്ളുചെത്തുന്ന രംഗത്തിന്റെ അഭിനയം പ്രേക്ഷകർക്ക് നവ്യാനുഭവമായി. കപാലിയുടെയും ദേവസോമയുടെയും മദ്യപാനരംഗം ആസ്വാദകർക്ക് അനുഭവവേദ്യമാക്കി. മത്തവിലാസം ചൊവ്വാഴ്ച സമാപിക്കും. തുടർന്ന് അടവ്യങ്കം അരങ്ങേറും.









0 comments