ജില്ലകളില്‍ പുതിയ യൂണിറ്റ് തുറക്കും
എൻഎബിഎച്ച് അംഗീകാരം നേടി കിൻഡർ

എൻഎബിഎച്ച് സർട്ടിഫിക്കറ്റ് പുതിയ യൂണിറ്റുകളുടെ പ്രഖ്യാപന വേദിയിൽ മന്ത്രി പി രാജീവ് പ്രകാശിപ്പിക്കുന്നു
കളമശേരി
ആശുപത്രികൾക്കും ആരോഗ്യ സേവനദായകർക്കുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരം (എൻഎബിഎച്ച്) ലഭിച്ച പത്തടിപ്പാലം കിൻഡർ ആശുപത്രി ജില്ലതോറും പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് എൻഎബിഎച്ച് സർട്ടിഫിക്കറ്റ് പ്രകാശിപ്പിച്ചു. കിൻഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ പുതിയ യൂണിറ്റ് ആരംഭിക്കുന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സിംഗപ്പുർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിന്‍ഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പിന് നിലവിൽ കൊച്ചി, ചേർത്തല, ആലപ്പുഴ, ബംഗളൂരു എന്നിവിടങ്ങളിൽ ആശുപത്രികളുണ്ട്. മാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസുമായി സഹകരിച്ച് കൊല്ലത്തും സെന്റ് ജോസഫ് ഹോസ്പിറ്റൽ മാലക്കരയുമായി ചേർന്ന് ആറന്മുളയിലും പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിന് ധാരണപത്രം ഒപ്പിട്ടു.
കോഴിക്കോട്, എടപ്പാൾ എന്നിവിടങ്ങളിൽ പ്രമുഖ ആശുപത്രികളുമായി ചേർന്ന് ഉടൻ പുതിയ സെന്ററുകൾ ആരംഭിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ കിൻഡർ ഗ്രൂപ്പ് ചെയർമാൻ വി കെ പ്രദീപ് കുമാർ പറഞ്ഞു.
അടുത്തഘട്ടത്തില്‍ തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലും ആശുപത്രികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിൻഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പ് സിഇഒ രഞ്ജിത് കൃഷ്ണൻ, സെന്റ് ജോസഫ് ഹോസ്പിറ്റൽ മാലക്കര മാനേജിങ് ഡയറക്ടർ ഡോ. ചാർലി ചെറിയാൻ, മാർക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് പാർട്ണർ ഡോ. നൂറുദീൻ അബ്ദുൽ, ഫോർ ഫ്രണ്ട് ടെക്നോളജീസ് സിഇഒ പി എം റസൽ, കിൻഡർ കൊച്ചി സിഒഒ സതീഷ് കുമാർ, ചേർത്തല സിഒഒ ആന്റോ ട്വിങ്കിൾ എന്നിവർ സംസാരിച്ചു.









0 comments