Deshabhimani

കേരളപ്പിറവി ദിനാചരണം

Kerala Piravi Day Observance

വാഴക്കുളം ഇൻഫന്റ്‌ ജീസസ് ഹൈസ്കൂളിൽ നടത്തിയ ‘കൈയൊപ്പുകൊണ്ടൊരു കേരളം’ പരിപാടി

വെബ് ഡെസ്ക്

Published on Nov 02, 2026, 02:50 AM | 1 min read

മൂവാറ്റുപുഴ


കേരളപ്പിറവിദിനത്തിന്റെ ഭാഗമായി വാഴക്കുളം ഇൻഫന്റ്‌ ജീസസ് ഹൈസ്കൂളിൽ ‘കൈയൊപ്പുകൊണ്ടൊരു കേരളം’ പരിപാടി നടത്തി.


ലഹരിവിരുദ്ധസന്ദേശവുമായാണ് പരിപാടി നടത്തിയത്. ഒമ്പതുമീറ്റർ ഉയരവും രണ്ടുമീറ്റർ വീതിയുമുള്ള കേരളത്തിന്റെ ചിത്രത്തിലാണ് വിദ്യാർഥികളും അധ്യാപകരും കൈയൊപ്പ് പതിപ്പിച്ചത്. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടോമി തന്നിട്ടാമാക്കൽ ഉദ്ഘാടനം ചെയ്തു.


മൂവാറ്റുപുഴ ട്രാഫിക് എസ്ഐ എസ് ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം മേരി ജോൺ, ഫാ. ജോൺ ആനിക്കോട്ടിൽ, ഫാ.മാത്യു അയ്യംകോലിൽ, പ്രധാനാധ്യാപകൻ ഷിബു ജോസഫ്, ഫാ. ബിനു ഇലഞ്ഞേടത്ത്, ഫാ. ബിനോയി ചാത്തനാട്ട്, സിസ്റ്റർ സൂസൻ തുടങ്ങിയവർ സംസാരിച്ചു.


കേരളപ്പിറവിദിനത്തിൽ 
പൂക്കളം തീർത്തു


കാലടി


മാണിക്കമംഗലം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ് കേരളപ്പിറവിയോടനുബന്ധിച്ച് സ്കൂളിനുമുന്നിൽ കേരളത്തിന്റെ മാതൃകയിൽ പൂക്കളം നിർമിച്ചു.


കുട്ടികൾ വീട്ടിൽ നട്ടുവളർത്തിയ പൂക്കൾ ഉപയോഗിച്ചുള്ള പൂക്കളമാണ്‌ നിർമിച്ചത്. മലയാള കവിതകൾ ചൊല്ലി. സ്കൂൾ കോമ്പൗണ്ടിൽ തെങ്ങിൻതൈകൾ നട്ടു. രോഹിത് ഷാജി, ആർ ബ്ലെസൺ, കെ എം ദേവനന്ദ എന്നിവർ നേതൃത്വം നൽകി.


കേരളപ്പിറവി ആഘോഷിച്ചു


അങ്കമാലി


നായത്തോട് കെ ആർ കുമാരൻ മാസ്റ്റർ നവയുഗ വായനശാല കേരളപ്പിറവി 70 ദീപങ്ങൾ തെളിച്ച് ആഘോഷിച്ചു. കേരള ഭൂപടത്തിൽ തിരിതെളിച്ച് സി കെ ദാസൻ ഉദ്ഘാടനം ചെയ്തു. ടി പി ലത അധ്യക്ഷയായി. ഷാജി യോഹന്നാൻ, രഥീഷ്-കുമാർ കെ മാണിക്യമംഗലം എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home