മിമിക്രി ചങ്ക്‌സ്

കൊച്ചി
എച്ച്‌എസ്‌എസ് വിഭാഗം മിമിക്രിയിൽ നേട്ടവുമായി ‘കട്ട ചങ്ക്‌സ്’. നോർത്ത് പറവൂർ എസ്‌എൻഎച്ച്‌എസ്‌എസ് പ്ലസ്‌വൺ വിദ്യാർഥി ഇഷാൻ ശ്യാം ആൺകുട്ടികളുടെ വിഭാഗത്തിലും ചെറായി എസ്‌എംഎച്ച്‌എസ്‌എസ് പ്ലസ്‌ടു വിദ്യാർഥി മീതിക വെനേശ് പെൺകുട്ടികളുടെ വിഭാഗത്തിലും ഒന്നാമതെത്തി. ദനൂപ് അക്കിക്കാവിന്റെ കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്. കഴിഞ്ഞവർഷം എച്ച്‌എസ് വിഭാഗത്തിൽ ഒന്നാമതെത്തിയ ഇഷാൻ ഇത്തവണ ഏകാഭിനയത്തിൽ എ ഗ്രേഡും സ്വന്തമാക്കി. ശ്യാംകുമാർ–ലിംസി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ കഥകളിയിലും മിമിക്രിയിലും എ ഗ്രേഡ് നേടിയ മീതിക ‘വണ്ടർ ബോയ്‌സ്’ സിനിമയിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്. ഒ ആർ വെനേശ്–ലൈബ ദമ്പതികളുടെ മകളാണ്. ബീറ്റ്‌ബോക്‌സും പ്രകൃതിശബ്‌ദങ്ങളുമാണ് ഇരുവരുടെയും മാസ്റ്റർപീസ്. ഇഷാൻ കാർശബ്‌ദങ്ങളുടെ സ്‌പെഷ്യലിസ്റ്റാണ്.










0 comments