ad
Deshabhimani

വേഷമില്ല, അൽപ്പം രോഷമുണ്ട്‌

Kalolsavam
വെബ് ഡെസ്ക്

Published on Nov 27, 2025, 03:45 AM | 1 min read


കൊച്ചി

കഥകളി വേഷമില്ലാതെ സായിദ് അരങ്ങിൽ നിറഞ്ഞാടി, സദസ്സ്‌ ഒന്നാകെ കൈയടിച്ചു. കഴിഞ്ഞവര്‍ഷത്തെ ഒന്നാംസ്ഥാനക്കാരനായ മട്ടാഞ്ചേരി ടിഡി എച്ച്‌എസിലെ പത്താംക്ലാസുകാരന്‍ സായിദ്‌ ഷിഫാസ്‌ പ്രതിഷേധ സൂചകമായാണ്‌ വേഷവിധാനമില്ലാതെയെത്തിയത്‌. പിന്നണി ഒഴിവാക്കി സിഡി അനുവദിക്കണമെന്നായിരുന്നു ആവശ്യം.


ഭീമമായ ചെലവാണ്‌ കലാകാരന്മാരെ വലയ്‌ക്കുന്നത്‌. പിന്നണിക്കാരുടെ ചെലവുൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയാകും. പലരും ഇതുതാങ്ങാനാകാതെ ഒഴിവായി. അവര്‍ക്കുവേണ്ടിക്കൂടിയാണ്‌ പ്രതിഷേധമെന്ന്‌ സായിദ്‌ പറയുന്നു. ‘ബാലിവിജയം’ ആട്ടക്കഥയാണ്‌ അവതരിപ്പിച്ചത്‌. എന്നാൽ, നിബന്ധനകൾ പാലിക്കാത്തതിനാൽ വിധികർത്താക്കൾ ഗ്രേഡ്‌ നൽകിയില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home